വാക്ക്-ഇൻ-ഇന്റർവ്യൂ
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൻ്റെ കീഴിൽ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2026- 27 അധ്യയന വർഷം ഉണ്ടായേക്കാവുന്ന താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കുക്ക്, വാച്ച്മാൻ, ആയ, പി.ടി.എസ് എന്നീ തസ്തികകളിലേക്കാണ് നിയമനം. റസിഡൻഷ്യൽ സ്വഭാവമുള്ള സ്ഥാപനമായതിനാൽ ഹോസ്റ്റലുകളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതി. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾക്ക് 20 വയസ്സ് പൂർത്തിയാകണം. കുക്ക്, വാച്ച്മാൻ, ആയ, പി.ടി.എസ് എന്നീ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത.
കുക്ക്, വാച്ച്മാൻ, ആയ, എന്നീ ഉദ്യോഗാർത്ഥികൾക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ മെയ് 18 ന് രാവിലെ 10.30 മുതൽ വൈകീട്ട് 4.30 വരെയും പി.ടി.എസ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 19 ന് രാവിലെ 10.30 മുതൽ 12.30 വരെയും നടക്കും. ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് കുക്ക് തസ്തികയിലേക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0480 2706100
- Log in to post comments