Skip to main content

ഗ‍സ്റ്റ് ഇൻസ്ട്രക്ടർ( മെക്കാനിക് മോട്ടോർ വെഹിക്കിൾ) അഭിമുഖം

മാള കെ. കരുണാകരന്‍ സ്മാരക ഗവ. ഐടിഐയിലെ മെക്കാനിക് മോട്ടോർ വെഹിക്കിൾ(എം എം വി) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പിഎസ്‌സിയുടെ റൊട്ടേഷൻ പ്രകാരം തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരമായിരിക്കും നിയമനം നടക്കുക.  ബിടെക് ഇൻ മെക്കാനിക്കിൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എന്‍ ടി സി /എന്‍ എ സി ഇൻ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ(എം എം വി) ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് വിദ്യാഭ്യാസ യോഗ്യതയായി കണക്കാക്കുക. ഉദ്യോഗാര്‍ത്ഥികള്‍ അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 15 ന് രാവിലെ 10.30 ന് മാള ഗവ. ഐ ടി ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോണ്‍: 04802893127.

date