ഐ.എം. ടി പുന്നപ്രയിൽ എം.ബി.എ ബിരുദദാനം
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിൽ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ്റെ കീഴിൽ ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന എം.ബി.എ കോളേജായ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ നിന്ന് എം.ബി.എ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഐ.എം.ടി ക്യാമ്പസ്സിൽ മെയ് 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടികൽസ് മാനേജിങ് ഡയറക്ടർ ഇ.എ. സുബ്രമണ്യൻ മുഖാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(ആലപ്പുഴ) അസിസ്റ്റന്റ്റ് ഡയറക്ടർ ആൻ നീതു ഫിലിപ്പ്, മുഖ്യപ്രഭാഷണം നടത്തും. പി.കെ.സി.എം ഗവ. കോളേജ് കൊമേഴ്സ് വിഭാഗം പ്രൊഫസർ ഡോ. രാജീവ് കുമാർ എ.ഡി, എളനാട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ സജീഷ് കുമാർ കെ.എം എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
- Log in to post comments