*അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ നിയമനം*
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ പൂക്കോട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് വിംഗ് ഓഫീസിലേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിന് അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍), ഓവര്‍സീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ ബി. ടെക് /ബി.ഇ (സിവില്‍), തത്തുല്യ ബിരുദവും സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തത്തുല്യ വിഭാഗത്തില്‍ എഇഇ/എഇ ആയി റിട്ടയര്‍ ചെയ്തവരെയും സ്വകാര്യ നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ഓവര്‍സീയര്‍ തസ്തികയില്‍ ത്രിവല്‍സര ഡിപ്ലോമയും (സിവില്‍), നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തി പരിചയവും വേണം. സര്‍ക്കാരിന്റെ പ്രൈസ് സോഫ്റ്റ്വെയറില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള വ്യക്തമായ അറിവും പ്രാവീണ്യവും പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റ, യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളും മെയ് 17ന് വൈകുന്നേരം അഞ്ചിനകം idwofficepkt@kvasu.ac.in എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം. ഫോണ്‍-04936 209290
- Log in to post comments