Skip to main content

ആശാപ്രവര്‍ത്തകയെ ആവശ്യമുണ്ട്

നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശാപ്രവര്‍ത്തകയെ  ആവശ്യമുണ്ട്. യോഗ്യത :  പത്താം ക്ലാസ്. വിവാഹം കഴിഞ്ഞതോ വിധവയോ ആയ 25 നും 45 നും ഇടയില്‍  പ്രായമുള്ള  സ്ത്രീകള്‍ക്ക്  മുന്‍ഗണന. ആരോഗ്യ സ്ഥാപനങ്ങളില്‍ വോളന്ററി ജോലികള്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും  ബയോഡേറ്റയും സഹിതം  മെയ് 16 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അപേക്ഷ നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി മെയ് 19  രാവിലെ  11 ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  അഭിമുഖത്തിന് ഹാജരാകണം.

date