Skip to main content

വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിക്കുള്ളില്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും  ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങള്‍/വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ എന്നിവ സ്ഥലം ഉടമകള്‍/കൈവശക്കാര്‍ അടിയന്തരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്ന് സെക്രട്ടറി  അറിയിച്ചു. സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാടുകള്‍ അടിയന്തരമായി വൃത്തിയാക്കി/വെട്ടിത്തെളിച്ച് പാമ്പുകള്‍ മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ശല്യം ഒഴിവാക്കണം.
അല്ലെങ്കില്‍ തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഭൂവുടമകള്‍/ കൈവശക്കാര്‍ ഉത്തരവാദിയായിരിക്കും. ദേശീയ ദുരന്തനിവാരണ നിയമം, കേരള പഞ്ചായത്ത് രാജ് നിയമങ്ങള്‍ പ്രകാരമുള്ള ശിക്ഷ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

date