Post Category
ഐ.എം. ടി പുന്നപ്രയില്‍ ബിരുദദാനം 15ന്
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ബി.എ കോളേജായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് എം.ബി.എ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഐ.എം.ടി കാമ്പസില്‍ മെയ് 15 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ഇ.എ. സുബ്രഹ്മണ്യന്‍, മുഖ്യാതിഥിയായി പങ്കെടുക്കും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആലപ്പുഴ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ നീതു ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. രാജീവ് കുമാര്‍ എ.ഡി, സജീഷ് കുമാര്‍ കെ.എം എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
date
- Log in to post comments