Post Category
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട്, സിസ്റ്റം അസിസ്റ്റന്റ് തസ്തികകളിലെ ഓരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ സമാന ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ.-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന മേയ് 23 വൈകിട്ട് 5ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
പി.എൻ.എക്സ്. 1468/2026
date
- Log in to post comments