Skip to main content

10, 12 ക്ലാസുകളിലെ ഫലമറിയാൻ കൈറ്റിന്റെ പോർട്ടലും സഫലം ആപ്പും

എസ്.എസ്.എൽ.സിഹയർസെക്കന്ററിവൊക്കേഷണൽ ഹയർ സെക്കന്ററി  പരീക്ഷാഫലങ്ങളും വിശകലനവും അറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി. www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും 'Sabhalam KITE'  എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലങ്ങളറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാം. വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനംവിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന 'Result Analysis' സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. റിസൽട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

പി.എൻ.എക്‌സ്. 1482/2026

date