ഐ.എച്ച്.ആര്.ഡി എഞ്ചിനീയറിങ് കോളേജുകളില്‍ എന്‍.ആര്.ഐ സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (04702627400, 8547005037), കൊട്ടാരക്കര (04742453300, 8547005039), മൂന്നാര്‍ (04865232989, 947570122, 9447578465) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിങ് കോളേജുകളിലേയ്ക്ക് ഈ അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.iി എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ മേല്‍ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.www.cemunnar.ac.in/admission എന്ന കോളേജ് വെബ്സൈറ്റ് വഴി ൂന്നാര് എഞ്ചിനീയറിംഗ് കോളേജില്‍ അപേക്ഷിക്കാം. മെയ് 19 രാവിലെ 10 മണി മുതല്‍ ജൂണ്‍ 8 വൈകിട്ട് 4 മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്ദ്ദിഷ്ടഅനുബന്ധങ്ങളും, 1000/ രൂപയുടെ രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായോ, ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ജൂണ്‍ 10 വൈകുന്നേരം 4 മണിക്ക് മുന്‍പ് പ്രവേശനആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ 8547005000 എന്ന ഫോണ്‍ നമ്പറിലും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in ലഭിക്കും.
- Log in to post comments