Post Category
കള്ള് വ്യവസായ തൊഴിലാളികളുടെ മക്കൾക്ക് പഠന കിറ്റ്: അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2026-27 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്യുന്നു. ക്ഷേമനിധി ബോർഡിന്റെ ഈ ആനുകൂല്യത്തിന് അർഹരായവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 മെയ് 15 ആണ്. അപേക്ഷാ ഫോമുകൾ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും കള്ള് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭ്യമാണ്. ഫോൺ :0484 - 2800581
date
- Log in to post comments