*താലൂക്ക് ആശുപത്രിയിൽ നിയമനം*
സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, റേഡിയോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം, നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത, റേഡിയോഗ്രാഫർക്ക് ഡി.ആർ.ടി/ഡി.ഡി.ആർ.ടി/ബി.എസ്.സി എം.ആർ.ടിയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. ഡ്രൈവർക്ക് എച്ച്.എം.വി ഗുഡ്സ്/പാസഞ്ചർ ലൈസൻസും ബാഡ്ജും (3 വർഷമായുള്ളത്) ഉണ്ടാവണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡി.സി.എയുമാണ് വേണ്ടത്. മൾട്ടിപർപ്പസ് വർക്കർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസവും ശാരീരികക്ഷമതയുമുണ്ടാവണം. ക്ലീനിങ് സ്റ്റാഫിന് ഏഴാം ക്ലാസും ശാരീരികക്ഷമതയുമാണ് യോഗ്യത. സ്റ്റാഫ് നഴ്സ് അഭിമുഖം മെയ് 21നും റേഡിയോഗ്രാഫർ അഭിമുഖം മെയ് 23നും ഡാറ്റാ എൻട്രി ഓപ്പറേറ്റർ എഴുത്ത് പരീക്ഷ മെയ് 26നും മൾട്ടി പർപ്പസ് വർക്കർ അഭിമുഖം മെയ് 21നും ക്ലീനിങ് സ്റ്റാഫ് അഭിമുഖം മെയ് 19നും നടക്കും. 18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി. സുൽത്താൻ ബത്തേരി ബ്ലോക്ക്, മുനിസിപ്പാലിറ്റി പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അതത് ദിവസം രാവിലെ 10ന് മതിയായ രേഖകളുമായി താലൂക്ക് ആശുപത്രി ഓഫീസിലെത്തണം. ഫോൺ: 04936 293811
- Log in to post comments