Skip to main content

നഴ്സസ് വാരാചരണം

നഴ്സസ് വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും അബാന്‍ ജംഗ്ഷനിലേക്ക്  ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. അബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാരാചരണ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ്, നഴ്സിംഗ് വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം നടന്നത്. വാരാചരണത്തോടനുബന്ധിച്ച കലാ കായിക മത്സരത്തിലും ബോധവല്‍ക്കരണ റാലിയിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനം ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സജിനി മോഹന്‍ നിര്‍വഹിച്ചു.  
നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ, ഡോ. ശ്യാംകുമാര്‍, ഡോ.എം ഷാനി, ലാലി തോമസ് , സി എ അനിലകുമാരി , പ്രൊഫ. സി തുഷാര, അഡ്വ.ജോസ് കളീക്കല്‍, പ്രൊഫ.സി ആര്‍ ശ്രീദേവി, പി ബി ചന്ദ്രമതി, കെ ജി ഗീതാമണി, സിന്ധു ഭാസ്‌കര്‍, സൈബി ജോണ്‍ , അതുല്‍ സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
 

date