Skip to main content

കൊമേഴ്‌സ്യല്‍ അപ്രന്റിസ് നിയമനം

പത്തനംതിട്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. പ്രായപരിധി 30. യോഗ്യത  - അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഡിസിഎ/ പിജിഡിസിഎ/ വോഡ് പ്രൊസസിംഗ് /ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സില്‍ ഡിപ്ലോമ). പ്രതിമാസ സ്റ്റൈഫന്റ് ഒന്നാം വര്‍ഷം 10000 , രണ്ടാം വര്‍ഷം 11000, മൂന്നാം വര്‍ഷം 12000 രൂപ.
പരിശീലന  കാലം - മൂന്ന് വര്‍ഷം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, മുന്‍പരിചയ രേഖ (ഉണ്ടെങ്കില്‍), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ബോര്‍ഡിന്റെ കെ കെ നായര്‍ റോഡിലെ കുന്നിത്തോട്ടത്തില്‍ ബില്‍ഡിംഗിലുളള  ജില്ലാ കാര്യാലയത്തില്‍ മെയ് 19 രാവിലെ 11 ന് ഹാജരാകണം. ഒരുതവണ മാത്രം അപ്രന്റീസ് പരിശീലനം ചെയ്തവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അപേക്ഷിക്കാം. ഫോണ്‍ : 0468 2223983, 8590660630.

date