അതിഥി അധ്യാപക നിയമനം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2026-27 അധ്യയന വര്‍ഷം ഇംഗ്ലീഷ്, സുവോളജി, കെമിസ്ട്രി, ബോട്ടണി, മലയാളം, സംസ്കൃതം, ഹിന്ദി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.
കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന് നമ്പര്‍, ജനനതീയതി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷ ഫോം സഹിതം അഭിമുഖത്തിന് കോളജില്‍ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് /പി എച്ച് ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.
വിഷയം, അഭിമുഖ തീയതി, സമയം ക്രമത്തില്‍.
സുവോളജി, മെയ് 19 രാവിലെ 10.30.
ഇംഗ്ലീഷ് , മെയ് 19 ഉച്ചയ്ക്ക് രണ്ട്.
ബോട്ടണി, മെയ് 21 രാവിലെ 10.30.
കെമിസ്ട്രി, മെയ് 21, ഉച്ചയ്ക്ക് ഒന്ന്.
മലയാളം, മെയ് 23, രാവിലെ 10.30
സംസ്കൃതം മെയ് 23, രാവിലെ 11.30.
ഹിന്ദി, മെയ് 23 ഉച്ചയ്ക്ക് ഒന്ന്.
ഫോണ്‍ : 0468 2263636.
- Log in to post comments