Post Category
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസനവകുപ്പിന്റെ പത്തനംതിട്ട കല്ലറകടവിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക്‌ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം , ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം.
എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം , സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നിവയുണ്ട്.
ഫോണ്‍-9544788310, 8547630042. ഇ-മെയില്‍ : scdoelanthoor42@gmail.com
date
- Log in to post comments