ജില്ലാതല അറിയിപ്പുകള്
എന്‍ഡ്യൂറന്‍സ് ടെസ്റ്റ്
വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മെയ് 19, 20, 21 തീയ്യതികളില്‍ രാവിലെ 5.15 മുതല്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ച് - നീര്‍ക്കടവ് റോഡില്‍ നടക്കും. എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലേഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് നിര്‍ദേശിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സഹിതം അഡ്മിഷന് ടിക്കറ്റില്‍ പറഞ്ഞ സമയത്ത് നേരിട്ട് എത്തണം. ഈ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ 11 വരെ പയ്യാമ്പലം ബീച്ച് - നീര്‍ക്കടവ് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
നിയമനം
കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ആറളം ഫാം ഗവ. ഹോമിയോ ആശുപത്രിയില്‍ ഫിസിയോതെറാപ്പി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എ.എന്‍.എം / ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40. 40 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കാത്ത പക്ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് 10 വര്‍ഷം വരെ പ്രായമിളവ് അനുവദിക്കും. താല്പര്യമുള്ളവര് മെയ് 21ന് രാവിലെ 10.30ന് ആറളം ഫാം ഗവ. ഹോമിയോ ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം.
തുല്യത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷന് മുഖേന നടത്തുന്ന പത്താംതരം തുല്യത കോഴ്സ്, ഹയര്‍ സെക്കന്ററി തുല്യത കോഴ്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 17 വയസ് പൂര്‍ത്തീകരിച്ച, ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യത കോഴ്സിനും 22 വയസ് പൂര്‍ത്തീകരിച്ച പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്സിനും അപേക്ഷിക്കാം. എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് കോഴ്സ് ഫീ സൗജന്യം. അവസാന തീയ്യതി മെയ് 25. 50 രൂപ പിഴയോടുകൂടി ജൂണ്‍ 26 വരെയും അപേക്ഷിക്കാം. താല്പര്യമുള്ള പഠിതാക്കള്‍ക്ക് അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലോ 9495365907, 6282903076 നമ്പറുകളിലോ ബന്ധപ്പെടാം.
ഫാര്‍മസിസ്റ്റ് നിയമനം
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി.ഫാം / ബി.ഫാം യോഗ്യതയോടൊപ്പം കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 21ന് രാവിലെ 10 മണിക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985 236215.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫയര്‍ എസ്റ്റിംഗ്യൂഷര്‍ റീഫില്‍ ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 29 ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226.
- Log in to post comments