ജില്ലാതല അറിയിപ്പുകള്‍
റെയില്‍വേ ഗേറ്റ് അടച്ചിടും
ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ തലശ്ശേരി - കണ്ണൂര്‍ (എന്‍.എച്ച്) (ചൊവ്വ) ലെവല്‍ക്രോസ് മെയ് 14ന് വൈകീട്ട് ആറു മുതല്‍ മെയ് 17ന് രാത്രി 11 വരെ അടച്ചിടും.
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2026 - 27 അധ്യയന വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ലക്ചര്‍ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള പാനല്‍ തയ്യാറാക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. അതത് വിഷയങ്ങളില്‍ ബി.ടെക് ഒന്നാം ക്ലാസ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം സി എ ഒന്നാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സ്‌കാന്‍ ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും mptceknayanar@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെയ് 16നകം സമര്‍പ്പിക്കണം. ഫോണ്‍: 8547005082, 0497 2780287.
ടെന്‍ഡര്‍ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രാത്രികാല വിശ്രമ കേന്ദ്രവും ടോയ്‌ലറ്റ് കോംപ്ലെക്‌സും ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജൂണ്‍ ഒന്ന് മുതല്‍ ലഭിക്കും. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ അഞ്ച് രാവിലെ 10.30. ഫോണ്‍: 0497- 2731234.
- Log in to post comments