Skip to main content

താൽകാലിക നിയമനം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അക്വാകൾച്ചർ കേരള (എ.ഡി.എ.കെ ) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഞാറക്കൽ ഫാമിലേക്ക് ഫാം തൊഴിലാളികളെ ദിവസവേതനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പൂർത്തിയാക്കിയ 45 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച് മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം അപേക്ഷകർ. പ്രായോഗിക പരീക്ഷയുടെയും കൂടികാഴ്‌ചയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ് സഹിതം മെയ് 23 ന് രാവിലെ 10.30 ന് ഗവ. ഫിഷ് ഫാം, ഞാറക്കൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9746145766, 9074009411 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

date