Post Category
ആധാർ ബന്ധിപ്പിക്കണം
ഒ.ബി.സി. ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം വൈ.എ.എസ്.എ. എസ്.വി.ഐ ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അപേക്ഷ സമർപ്പിച്ച യോഗ്യരായ വിദ്യാർത്ഥികൾക്ക് അർഹമായ തുക അനുവദിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആധാർ സീഡ് ( ബന്ധിപ്പിച്ചിട്ടുള്ള) ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭ്യമാകുന്നത്. ബാങ്ക് അക്കൗണ്ട് ആധാർ സീഡ് ചെയ്യാത്തത് മൂലം ആനുകൂല്യം ലഭിക്കാത്ത അർഹരായ വിദ്യാർത്ഥികൾ മെയ് 20 നകം ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളും അനുബന്ധ വിവരങ്ങളും www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൻ്റെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ - 0484 -2983130.
date
- Log in to post comments