Skip to main content

ദുരന്തനിവാരണ പരിശീലനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ മേരാ യുവ ഭാരത് (നെഹ്‌റു യുവകേന്ദ്ര) ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് ടീമിനെ (യുവ ആപ്ദമിത്ര) തയ്യാറാക്കുന്നതിന് യുവതീ യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ചത്തെ സൗജന്യ പരിശീലനം ലഭിക്കും. ക്യാമ്പ് റെസിഡന്‍ഷ്യല്‍ ആയിരിക്കുകയില്ല. പ്രായപരിധി 18-40. ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, എൻ.വൈ.കെ.എസ്, എൻ.എസ്.എസ്, എൻ.സി.സി, റെഡ്‌ക്രോസ്, സന്നദ്ധസേന, ട്രോമ കെയര്‍ വിഭാഗങ്ങളിലുള്ളവർക്ക് പങ്കെടുക്കാം. മുൻ വോളണ്ടിയർ, സ്പോർട്സ് താരങ്ങൾക്ക് മുൻഗണന. എമർജൻസി കിറ്റ്, യൂണിഫോം, ഐ ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തേക്കുള്ള ഇൻഷുറൻസ് കവറേജ് എന്നിവ ലഭിക്കും. തുടര്‍ച്ചയായി ഏഴു ദിവസങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കായംകുളം മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ആണ് പരിശീലന സ്ഥലം. 2026 മെയ് 20 മുതല്‍ 28 വരെയാണ് പരിശീലനം നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് ഈ ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 6282453905, 8129213746.

date