Skip to main content

പോളിടെക്‌നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം

2026-27 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള സംസ്ഥാനതലത്തിലുള്ള പ്രവേശന നടപടികൾ മേയ് 18 മുതൽ ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർസർക്കാർ എയിഡഡ്ഗവ കോസ്റ്റ് ഷേയറിംഗ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം.

പ്ലസ്ടു/ വി എച്ച് എസ് ഇ അല്ലെങ്കിൽ ITI / KGCE വിഭാഗക്കാർ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് ലഭിച്ച് പാസ്സായി ഉന്നത പഠനത്തിന് അർഹത നേടിയിരിക്കണം. പ്ലസ് ടു അല്ലെങ്കിൽ വി.എച്ച്.എസ്.ഇ വിഭാഗക്കാർ ഫിസിക്‌സ്മാത്തമാറ്റിക്‌സ്കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്‌കർഷിച്ചിരിക്കുന്ന 11 അഡീഷണൽ കോഴ്‌സുകളിലേതെങ്കിലും) അല്ലെങ്കിൽ രണ്ടു വർഷ മെട്രിക് ITI/KGCE കോഴ്‌സുകൾ പഠിച്ച് പാസ്സായിരിക്കണം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

പൊതു വിഭാഗങ്ങൾക്ക് 400 രൂപയും. പട്ടികജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷ ഫീസ്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ഫീസടച്ചടതിനുശേഷം കോളേജുകളിലേക്ക് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും https://le.polvadmission.org/ അഡ്മിഷൻ പോർട്ടലിലും വിവിധ സ്ഥാപനങ്ങളിലെ ഹെൽപ്പ് ഡസ്‌കുകളിലും ബന്ധപ്പെടാം. ഹെൽപ്പ് ഡെസ്‌കിനെ സംബന്ധിച്ച വിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. ജൂൺ 3 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്. 1503/2026

date