Skip to main content

സൗജന്യ പരിശീലനം നൽകുന്നതിനായി സ്ഥാപനങ്ങളെ ക്ഷണിച്ചു

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി ജൂലായ് 1 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു.

ടൈപ്പ്റൈറ്റിംഗ്, ഷോർട്ട്ഹാൻഡ്, കമ്പ്യൂട്ടർ, ഇംഗ്ലിഷ്, അരിത്തമാറ്റിക്, ജനറൽ നോളഡ്‌ജ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് നടത്തുന്ന സ്‌ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ‌ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. പ്രസ്‌തുത കോഴ്‌സ് നടത്തുവാൻ താല്‌പര്യമുള്ള, എല്ലാവിധ സൗകര്യങ്ങളോടുകൂടിയതും, ഗവ. അംഗീകൃതവും. TAN/PAN നമ്പരോടുകൂടിയതും, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതും. മൂന്നു വർഷമോ അതിലധികമോ പ്രസ്തു‌ത മേഖലയിലുള്ള പ്രവർത്തി പരിചയവും, കേന്ദ്രസർക്കാരിന്റെ വെബ്പോർട്ടലായ www.ncs.gov.inൽ രജിസ്‌റ്റർ ചെയ്‌തതുമായ സ്‌ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം മേൽപറഞ്ഞ രേഖകളുടെ കോപ്പിയും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം ദ സബ്-റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, ഗവ. സംഗീത കോളജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 31 വൈകിട്ട് 5 മണി. അപേക്ഷാഫോമിനും മറ്റു വിവരങ്ങൾക്കും 'National Career Service Centre for SC/STs, Trivandrum" എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക അല്ലെങ്കിൽ 0471-2332113 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 1510/2026

date