Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം

മലപ്പുറം മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ട് ഓഫീസിന്റെ കീഴില്‍ മലപ്പുറം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരും 2026 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തീകരിച്ചവരും 46 വയസ്  കവിയാത്തവരുമാകണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസായിരിക്കണം. ഹെല്‍പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ് പാസാകാത്തവരായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 19 മുതല്‍ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം.  അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് മലപ്പറം അര്‍ബന്‍, മുണ്ടുപറമ്പ് പി.ഒ മലപ്പുറം -676509 എന്ന വിലാസത്തില്‍ ലഭ്യമാണ്.

 

date