Skip to main content

മേട്രണ്‍- കം-റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വണ്ടൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍ നോട്ടങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ മേട്രണ്‍- കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ബി.എഡും ബിരുദവുമുള്ള പട്ടികജാതിക്കാരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസം 12000/ രൂപ ഹോണറേറിയം ലഭിക്കും. റസിഡന്റ് ട്യൂട്ടറുടെ ജോലി സമയം വൈകിട്ട് നാല് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയാണ്.  വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ മെയ് 22നകം വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍-8547630137.

date