Skip to main content

'സ്‌റ്റെം' എഡ്യൂക്കേറ്ററാകാന്‍ അവസരം

മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ ഐ.ഐ.ടി. മദ്രാസ് നടത്തുന്ന 'ടീച്ച് ടു ലേണ്‍' പദ്ധതിയായ 'സ്‌റ്റെം' എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ബി.ഇ / ബി.ടെക്,  ബി.എസ്.സി. (ഫിസിക്‌സ്), എം.എസ്.സി (ഫിസിക്‌സ്), എം.ടെക്. ഈ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന/ പരിശീലന പരിചയം ഉണ്ടായിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്, പി.പി.ടി, മറ്റ് ഡിജിറ്റല്‍ സോഫ്റ്റ് കഴിവുകള്‍, സി.എ.ഡി. സോഫ്റ്റ്വെയര്‍ പരിചയം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  teach2learn.iitmadras@gmail.com എന്ന വിലാസത്തിലേക്ക്  ബയോഡാറ്റ ഇമെയില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ പീവീസ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.എസ്.എസ്. മലപ്പുറം ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-  04931 221979.

date