Skip to main content

എം.എസ് സ്ക്രാപ്പ് ലേലം ചെയ്യുന്നു

തൃശ്ശൂർ ജില്ലാ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് സർക്കാരിലേക്ക് കണ്ടുകെട്ടിയതും സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ വാളയാർ ചെക്ക് പോസ്റ്റ് യാർഡിൽ സൂക്ഷിച്ചിട്ടുള്ളതുമായ എം.എസ് സ്ക്രാപ്പ് ലേലം ചെയ്യും. മെയ് 28ന് രാവിലെ 11 മണിക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ്
എൻഫോഴ്സ്മെൻ്റ് ഓഫീസറുടെ (എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, ചാലക്കുടി) കാര്യാലയത്തിൽ വച്ച് ലേലം നടത്തും.  ലേല വസ്തു പരിശോധിക്കുന്നതിനായി മെയ് 22ന് രാവിലെ പത്ത് മണി മുതൽ മൂന്ന് മണി വരെ പാലക്കാട് ജില്ലാ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിൻ്റെ വാളയാർ ചെക്ക്പോസ്റ്റ് യാർഡിൽ സൗകര്യം ഉണ്ടായിരിക്കും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 26ന് വൈകീട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946920520.

date