Post Category
സൗജന്യ തൊഴില്‍ പരിശീലനം
തൃശ്ശൂര്‍ വില്ലടത്ത് പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും പരിശീലനം. 31 ദിവസം നീളുന്ന പരിശീലനത്തില്‍ സംരംഭകത്വം, വായ്പാ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച ക്ലാസുകളും ഉണ്ടായിരിക്കും. ഭക്ഷണവും താമസവും ഉള്‍പ്പെടെ പരിശീലനം തികച്ചും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം രണ്ട് വര്‍ഷം വരെ ആര്‍സെറ്റിയുടെ സഹായസഹകരണങ്ങളും ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2694412, 9447196324.
date
- Log in to post comments