Skip to main content

അധ്യാപക നിയമനം.

 

 പറളി പഞ്ചായത്തിലെ തേനൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ പ്രൈമറി സ്‌കൂളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. പത്താം തരം പാസ്സായവരും, ഗവ അംഗീകൃത ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ് അവസരം. പറളി പഞ്ചായത്ത് പരിധിയില്‍ വരുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ മെയ് 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630126.

date