Post Category
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് ട്രസ്റ്റിമാരെ നിയമിക്കുന്നു. ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം ശ്രീ തിരുവമ്പലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വെള്ളിനേഴി ശ്രീ കടിയാറ്റ വിഷ്ണു ക്ഷേത്രം,പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ ശ്രീ ഞാളൂച്ചിറ ശിവ ക്ഷേത്രത്തിങ്ങളിലാണ് ഒഴിവുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ ആറിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. ഫോണ്‍ : 0491 2505777
date
- Log in to post comments