*കാർഷികാനുകൂല്യങ്ങൾക്ക് കർഷക രജിസ്ട്രേഷൻ*
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കാർഷിക ആനുകൂല്യങ്ങൾക്ക് അഗ്രിസ്റ്റാക്ക് -ഫാർമർ രജിസ്ട്രി നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. പി.എം കിസാൻ, കിസാൻ ക്രെഡിറ്റ് കാർഡ്, സബ്സിഡി നിരക്കിലുള്ള രാസവളങ്ങൾ കർഷകർക്ക് ലഭ്യമാക്കൽ, വിള ഇൻഷുറൻസ് മുതലായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾക്ക് കർഷക രജിസ്ട്രേഷൻ ആവശ്യമാണ്. കർഷകന്റെ വ്യക്തിഗത വിവരങ്ങൾ, കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവ പോർട്ടലിൽ നൽകുന്നതോടെ 21 അക്ക ഫാർമർ ഐ.ഡിയും, തിരിച്ചറിയൽ കാർഡും ലഭ്യമാകും. മുൻവർഷം ഫാർമർ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്ത് ഐ.ഡി ലഭിച്ച കർഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ നമ്പർ ഉപയോഗിച്ച് ഫാർമർ രജിസ്ട്രി പോർട്ടലിലെ വിവരങ്ങൾ പരിശോധിക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത കർഷകർ ആധാർ കാർഡ്, നികുതി രസീത്, ആധാറുമായി ലിങ്ക് ചെയ്ത ഫോൺ എന്നിവ സഹിതം അടുത്തുള്ള അക്ഷയ സെൻറർ, ജനസേവന കേന്ദ്രത്തിൽ എത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. കർഷകർക്ക് സ്വന്തമായും രജിസ്ട്രേഷൻ ചെയ്യാം.
- Log in to post comments