Post Category
*ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ്*
എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാർഡിന് അപേക്ഷിക്കാം. മെയ് 22 വരെ അതത് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഫിഷറീസ് ഓഫീസിൽ അപേക്ഷകൾ നൽകണം. അപേക്ഷ ഫോമിനൊപ്പം മത്സ്യത്തൊഴിലാളി പാസ്‍ബുക്ക്, രക്ഷിതാവിന്റെയും വിദ്യാർത്ഥിയുടെയും ആധാർ കാർഡുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. ഫോൺ: 0495 2383782
date
- Log in to post comments