Skip to main content

പരിശീലന പരിപാടി നടത്തുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/ വർഗ്ഗക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷത്തെ സൗജന്യ പരിശീലന പരിപാടി ജൂലായ് 1 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു.

ടൈപ്പ്റൈറ്റിംഗ്ഷോർട്ട്ഹാൻഡ്കമ്പ്യൂട്ടർഇംഗ്ലീഷ്അരിത്തമാറ്റിക്, ജനറൽ നോളഡ്ജ് വിഷയങ്ങളിലാണ് പരിശിലനം. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപ നിരക്കിലാണ് ഫീസ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. പ്രസ്തുത കോഴ്സ് നടത്തുവാൻ താൽപര്യമുളള, എല്ലാവിധ സൗകര്യങ്ങളോടുകൂടിയതുംഗവ. അംഗികൃതവും, TAN/ PAN നമ്പറോടുകൂടിയതുംആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുംമൂന്നു വർഷമോ അതിലധികമോ പ്രസ്തുത മേഖലയിലുള്ള പ്രവർത്തി പരിചയവുംകേന്ദ്രസർക്കാരിന്റെ വെബ്‌പോർട്ടലായ www.ncs.gov.in ൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

പൂരിഷിച്ച അപേക്ഷയോടൊപ്പം മേൽപറഞ്ഞ രേഖകളുടെ കോപ്പിയും അതാതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിശദമായ ബയോഡാറ്റയും സഹിതം 'The Sub-Regional Employment Officer, National Career Service Centre for SC/ST, Behind Govt. Music College. Thycaud, Trivandrum-14' എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31 വൈകിട്ട് മണി. അപേക്ഷാഫോറത്തിനും മറ്റു വിവരങ്ങൾക്കും 'National Career service Centre for SC/STs, Trivandrum' എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദർശിക്കുക അല്ലെങ്കിൽ 0471 2332113 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 1535/2026

date