Post Category
വീണയ്ക്ക് ആദരം
ട്രെയിനില്‍ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ ആറ് വയസ്സുകാരിക്ക് നേരെ അതിക്രമം നടത്തിയ ആളെ പിടികൂടാന്‍ സഹായിച്ച കൊട്ടാരക്കര സ്വദേശിനി വീണയ്ക്ക് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആദരം. ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് വീണയെ ആദരിച്ചതിനൊപ്പം സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍.രഞ്ജിനി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments