Skip to main content

താത്ക്കാലിക നിയമനം

 

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പി.വി.ടി.ജി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, ഒ.പി ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലാണ് ഒഴിവുള്ളത്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത.  പ്രായ പരിധി 25 -45.

 

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പ്ലസ് ടു സയന്‍സും ഡിപ്ലോമ ഇന്‍ ഫാര്‍മസിയുമാണ് യോഗ്യത. പ്രായപരിധി 18-36. പ്രവൃത്തി പരിചയമുള്ളവര്‍ക്കും അട്ടപ്പാടി മേഖലയില്‍ താമസിച്ച് വരുന്ന പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന. അഭിമുഖം മെയ് 21-ന് രാവിലെ 11 ന് അട്ടപ്പാടി അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കും.ഫോണ്‍: 04924-254382.

date