Skip to main content

ഗതാഗതം നിരോധിക്കും

 

ചിറ്റൂര്‍ മണ്ഡലത്തിലെ നാട്ടുകല്‍- നടുപ്പുണ്ണി റോഡിലെ ഹെര്‍ബര്‍ട്ട് പാലത്തില്‍ (കരിമണ്ണ് പാലം) അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 21 മുതല്‍ 23 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. പകരം തമിഴ്‌നാട് -പൊള്ളാച്ചി ഭാഗത്ത് നിന്ന് കൊഴിഞ്ഞാംപാറയിലേക്ക് വരുന്ന വാഹനങ്ങള്‍ നടുപ്പുണ്ണി ചെക്പോസ്റ്റ് ഭാഗത്ത് നിന്ന് വലത് വശത്ത് എരുത്തേമ്പതി റോഡ് കുലുക്കംപാറ വഴിയും കൊഴിഞ്ഞാംപാറ നടുപ്പുണ്ണി പോവുന്ന വാഹനങ്ങള്‍ ഗോപാലപുരം വഴിയും തിരിഞ്ഞ് പോകണമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date