Skip to main content

സഖി വൺ സ്റ്റോപ്പ് സെൻ്റർ താത്ക്കാലിക നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻ്ററിലേക്ക് സെന്റർ അഡ്മിനിസ്ട്രേറ്റർ, സൈക്കോസോഷ്യൽ കൗൺസലർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.

സെൻ്റർ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നിവയാണ് യോഗ്യത. സർക്കാർ, സർക്കാരിതര പദ്ധതിയിൽ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും, കൗൺസലിംഗിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.

സൈക്കോസോഷ്യൽ കൗൺസലർ തസ്തികയിലേക്ക് ജില്ലാ തലത്തിൽ സർക്കാർ/ സർക്കാരിതര ആരോഗ്യ പദ്ധതി അല്ലെങ്കിൽ പരിപാടികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സൈക്യാട്രി,  ന്യൂറോ സയൻസിൽ( ആരോഗ്യ മേഖലയിൽ പശ്ചാത്തലമുള്ള) പ്രൊഫഷണൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഇരു തസ്തികകളിലേക്കും നിശ്ചിത യോഗ്യതയുള്ള തൃശൂർ ജില്ലക്കാരായ സ്ത്രീകൾക്ക് മുൻഗണന ലഭിക്കും.

 ഉദ്യോഗാർത്ഥികൾ അപേക്ഷയും എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയും തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മെയ് 29ന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി വനിത സംരക്ഷണ ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0487 2367100 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

date