Post Category
കാൺമാനില്ല
ചൂലിശ്ശേരി വില്ലേജിലെ കൊളങ്ങാട്ടുകര പഴൂക്കാരൻ വീട്ടിൽ പ്രഭാകരൻ 64 വയസ്സ് എന്നയാളെ 2024 മേയ് ആറ് മുതൽ കാൺമാനില്ല. കാണാതാകുമ്പോൾ കാവി മുണ്ടും വെള്ള ഷർട്ടുമാണ് വേഷം. തലയുടെ മുൻഭാഗം കഷണ്ടിയും മെലിഞ്ഞ ശരീരവുമാണ്. അഞ്ചേകാൽ അടി ഉയരം. ഇരു നിറം. താടിയും മുടിയും നീട്ടിവളർത്തിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.
date
- Log in to post comments