Skip to main content

പോക്‌സോ സപ്പോര്‍ട്ട് പേഴ്‌സണ്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് വൈകാരികവും മാനസികവുമായി പിന്‍തുണ നല്‍കുന്നതിനും കേസുമായി ബന്ധപ്പെട്ട് നിയമപരമായ പ്രക്രിയയില്‍ ഇവരെ സഹായിക്കുവാനും കേസില്‍ ഇരകളാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനായി പോക്‌സോ സപ്പോര്‍ട്ട് പേഴ്‌സണ്‍ മാരുടെ പാനല്‍ രൂപീകരിക്കുന്നു. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ആറന്മുള, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലും വനിത ശിശു വികസന വകുപ്പിന്റെ വെബ്‌സൈറ്റില്‍ (https://wcd.kerala.gov.in\) നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 12. ഫോണ്‍ : 0468-2319998 .

 

date