അറിയിപ്പുകള്
പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ നിയമനം
കോഴിക്കോട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ നാല് പ്രീമെട്രിക്, ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2026-27 വര്‍ഷത്തേക്ക് കുക്ക്, വാച്ച്മാന്, മെസ്സ്ബോയ്, എഫ്.ടി.എസ് തസ്തികകളില്‍ ദിവസവേതനത്തില്‍ നിയമനം നടത്തും. പ്രായപരിധി: 18-45. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 22ന് രാവിലെ 10ന് ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2376364.
അധ്യാപക നിയമനം
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേണലിസം വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 29ന് രാവിലെ 10.30ന് നടക്കും. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ ഗെസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവരാകണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2320694.
വിമുക്ത ഭടന്മാര്ക്ക് അവസരങ്ങള്‍
അമെന്‍ഡ് ഡെന്റല്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ hr@amenddental.in എന്ന മെയില്‍ മുഖേന സമര്‍പ്പിക്കാം. ഫോണ്‍: 999539234, 9544902234.
വര്‍ഷ സെക്യൂരിറ്റി സര്‍വീസില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8287220617.
എം/എസ് തോമസ് പി ജെ സെക്യൂരിറ്റി ഏജന്‍സി സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7023657731, 9495015719, 7907977636.
റെസ്ക്യൂ ഗാര്‍ഡ് അഭിമുഖം മാറ്റി
ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത്-ജൂലൈ 31) ജില്ലയില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റെസ്ക്യൂ ഗാര്‍ഡുമാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 28ല്‍നിന്ന് 29ലേക്ക് മാറ്റി. 29ന് രാവിലെ 11ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം. ഫോണ്‍: 0495 2414074, 9496007052.
അനസ്തേഷ്യോളജിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ എച്ച്.ഡി.എസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: അനസ്തേഷ്യോളജിയില്‍ എം.ഡി/ഡി.എന്‍.ബി/ഡി.എയും പ്രവൃത്തി പരിചയവും. പ്രായപരിധി: 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 22ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന വനിത-ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്ക്, നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ (എഫ്.വൈ.യു.ജി.പി) ഭാഗമായി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജെന്‍ഡര്‍, ഭരണ സംവിധാനം, വനിത-ശിശു ക്ഷേമം, ജെന്‍ഡര്‍ റെസ്പോണ്‍സീവ് നയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് 15 ദിവസത്തെ ഇന്റേണ്‍ഷിപ്പ് നല്‍കുക. കോഴിക്കോട് വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസില്‍ നടക്കുന്ന ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ക്ലാസ് റൂം ഓറിയന്റേഷന്‍ സെഷനുകളും വനിത-ശിശു വികസന വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രായോഗിക പഠന സന്ദര്‍ശനങ്ങളും ഉണ്ടാകും. ആദ്യം അപേക്ഷിക്കുന്ന 10 പേര്‍ക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് genderparkcampus@gmail.com വഴി മെയ് 25 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2963695.
സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ വിവിധ കോഴ്സുകള്‍
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹാര്ഡ്വെയര് ആന്‍ഡ് നെറ്റ്വര്‍ക്കിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ സി പ്രോഗ്രാമിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ സി++ പ്രോഗ്രാമിങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫീസ് പാക്കേജസ് വിത്ത് എ.ഐ, സര്‍ട്ടിഫിക്കറ്റ് ഇന്‍ സ്പ്രെഡ്ഷീറ്റ് വിത്ത് എ.ഐ, സീനിയര്‍ സിറ്റിസണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന് തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. താല്പര്യമുള്ളവര്ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയമിക്കും. പ്രായപരിധി: 60 വയസ്സില്‍ താഴെ. മെയ് 23ന് രാവിലെ ഒമ്പതിന് അസ്സല് രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്കെടുക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 29ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2378920.
- Log in to post comments