Skip to main content

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് മേയ് 21-ന് രാവിലെ 10-ന് ചേർത്തലയിൽ

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷൻ ക്യാമ്പ് മേയ് 21 വ്യാഴാഴ്ച രാവിലെ 10-ന് ചേർത്തല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ  നടത്തും. 

പ്ലസ് ടു  മിനിമം യോഗ്യതയുള്ള 40 വയസ്സിൽ താഴെ പ്രായമുള്ള ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതകളുള്ള ചേർത്തല താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും ഉദ്യോഗാർഥികൾക്കാണ്  അവസരം.

യോഗ്യരായവർ ബയോഡാറ്റ, രജിസ്‌ട്രേഷൻ ഫീസായ 300 രൂപ, ആധാർ കാർഡിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി മേയ് 21 വ്യാഴാഴ്ച രാവിലെ 10-ന് ചേർത്തല ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0477-2230624, 8304057735.

date