Skip to main content

കിലെ ഐ.എ.എസ്. അക്കാദമിയിൽ സിവിൽ സർവീസ് പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ ഐ.എ.എസ്. അക്കാദമിയിൽ 2026-2027 വർഷത്തെ യു.പി.എസ്.സി. പരിശീലനത്തിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കേരളത്തിലെ സംഘടിത/അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ  ആശ്രിതർക്ക്  സിവിൽ സർവീസ് സ്വപ്നം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് അക്കാദമി പ്രവർത്തിക്കുന്നത്.  ജൂൺ ആദ്യവാരമാണ് അടുത്ത ബാച്ച് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി www.kile.kerala.gov.in/kileiasacademy എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2479966, 8075768537 ഇമെയിൽ: kileiasacademy@gmail.com

date