Post Category
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ്‌റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ മേയ് 23 ന് രാവിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് SSLC/+2/ഡിഗ്രി, അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് https://tinyurl.com/tvn89dym വഴി പേര് രജിസ്റ്റർ ചെയ്യാം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : 0471-2304577.
പി.എൻ.എക്‌സ്. 1557/2026
date
- Log in to post comments