Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജില്ലയിലെ വിമുക്തി ഡി അഡിക്ഷൻ സെൻ്ററിലെ മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്കും ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സ്റ്റാഫ് നഴ്സിംഗ് ഒഴിവിലേക്കും താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയ്ക്ക് എംബിബിഎസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, സൈക്യാട്രിയിൽ പി.ജി. യോഗ്യതയ്ക്ക്  മുൻഗണനയും ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. സ്റ്റാഫ് നഴ്‌സ് തസ്തികയ്ക്ക് ജിഎൻഎം/ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 18 മുതൽ 43 വയസു വരെയുള്ളവർക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 26-ന് രാവിലെ 11 ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിന്റെ ചേമ്പറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിനായി അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. ഫോൺ: 0484-2360802
ഇമെയിൽ: dmohekmoffice@gmail.com

date