Skip to main content

ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 35,000 രൂപ വീതം അനുവദിച്ചു

പുതിയ അധ്യയ വർഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ 35,000 രൂപ വീതം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്ത പ്രധാന അധ്യാപകരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. 

സ്കൂളുകളുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കണം. അറ്റകുറ്റപ്പണികൾ ജൂൺ ഒന്നിന് മുൻപ് പൂർത്തിയാക്കണം. സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകരുടെ താൽക്കാലിക ഒഴിവുകൾ നികത്താനുള്ള  നടപടി സ്വീകരിക്കണമെന്നും പ്രധാന അധ്യാപകർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദ്ദേശം നൽകി. 

കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിൻ്റ ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ ശ്രീദേവി മധു, പി എ മുക്താർ അംഗങ്ങളായ ഡോ. ജിന്റോ ജോൺ, ജൂബിള്‍ ജോർജ്, ബിനിഷാജി, എം എ. നിത്യ മോൾ, ബിന്ദു ജോർജ്, സെക്രട്ടറി കെ.സിദ്ധീഖ്, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

date