Skip to main content

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഷോട്ട് ഫിലിം മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ ഹ്രസ്വചിത്ര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണവും ബോധവത്ക്കരണവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഷോട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ,  രണ്ടാം സ്ഥാനത്തിന് 1.5 ലക്ഷം രൂപ, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പ്രായഭേദമന്യേ ഏതൊരു ഇന്ത്യന്‍ പൗരനും മത്സരത്തില്‍ പങ്കെടുക്കാം.
ചിത്രങ്ങള്‍ മലയാളം ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ ആകാം. എന്നാല്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ നിര്‍ബന്ധമാണ്. ചിത്രങ്ങളുടെ ദൈര്‍ഘ്യം ചുരുങ്ങിയത് മൂന്നു മിനിറ്റും പരമാവധി 10 മിനിറ്റും ആയിരിക്കണം. ഫിക്ഷന്‍, ഡോക്യുമെന്ററി, ആനിമേഷന്‍ തുടങ്ങി ഏത് വിഭാഗത്തിലുള്ള ഹ്രസ്വചിത്രങ്ങളും മത്സരത്തിനായി അയക്കാം. താത്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഹ്രസ്വചിത്രവും ഗൂഗിള്‍ ഡ്രൈവില്‍ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ലിങ്ക് nhrcshortfilm@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 30നകം അയക്കണം.
മത്സരത്തിന്റെ കൂടുതല്‍ നിബന്ധനകളും അപേക്ഷാ ഫോമും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://nhrc.nic.in എന്ന ലിങ്കിലോ അല്ലെങ്കില്‍ https://nhrc.nic.in/flipbook/files/255 എന്ന ലിങ്ക് വഴിയോ ലഭിക്കും.

 

date