Post Category
പഠനോപകരണങ്ങള്‍ക്ക് ധനസഹായം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.കെ.ജി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ആനുകൂല്യങ്ങള്‍ ലഭിക്കുക. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്/സാക്ഷ്യപത്രം, രക്ഷിതാവിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി സഹിതമുള്ള ബാങ്ക് പാസ്ബുക്ക് എന്നിവ ലഭ്യമാക്കണം. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ അഞ്ച്. വിവരങ്ങള്‍ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505358.
date
- Log in to post comments