Post Category
സൈക്കോളജി അപ്രന്റിസ് നിയമനം
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ' ജീവനി കോളേജ് മെന്റല്‍ അവെയര്‍നെസ്സ് പ്രോഗ്രാം' എന്ന പദ്ധതിയുടെ ഭാഗമായി 2026-27 അധ്യയന വര്‍ഷത്തില്‍ താത്ക്കാലികമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 22ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് (എം.എ /എം.എസ്.സി) അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0466-2270353.
date
- Log in to post comments