Skip to main content

ഗതാഗതം നിരോധിച്ചു

നിള ഹോസ്പിറ്റല്‍- ഷൊര്‍ണൂര്‍ ഐ.പി.ടി റോഡില്‍ ഓങ്ങല്ലൂരില്‍ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ മെയ് 22 രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലക്കാട് ഭാഗത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങള്‍ കുളപ്പുള്ളിയില്‍ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ- മുളയങ്കാവ്- കൊപ്പം വഴി മേലേ പട്ടാമ്പി സിഗ്നല്‍ ജങ്ഷനിലൂടെ പട്ടാമ്പിയിലേക്കും, തിരിച്ചും പോകണം. പാലക്കാട് ഭാഗത്ത് നിന്ന് ഗുരുവായൂര്‍, കുന്നംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും, തിരിച്ചും പോകേണ്ടതാണ്. ഫോണ്‍: 0466 2960090.

date