സൗജന്യ തൊഴിൽ മേള
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മെയ് 30 ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ പത്ത് മണിക്ക് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരുക. https://forms.gle/McasgRUEPmc1hqep6 എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. കമ്പനി വേക്കൻസി ഡീറ്റെയിൽസ് അറിയുവാൻ https://docs.google.com/spreadsheets/d/1MdROerWvDW9hO_eHmowB07me8X51KI3nwj1B9zjoGZo/edit?usp=sharing എന്ന ലിങ്ക് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495999667, 9895967998.
- Log in to post comments